അന്നു പനയോലയില്‍, നിന്റെ കയ്യ് വണ്ടിയില്‍ മുറുകെപ്പിടിച്ചു ഞാന്‍ ഇരുന്നതല്ലേ ...... ഏതോ കുറുമ്പിന് പ്രവേഗമായ് മാറി നീ , എന്നെ മറിച്ചിട്ടതോര്‍മയില്ലേ............ കണ്ണീര് തുടച്ചന്നു പച്ചില നീര് നീ , ചോര പൊടിയും മുറിവിലോഴിച്ചതല്ലേ.... അടയ്ക്ക കുരുവിക്കൊപ്പമിരുത്തി നീ , കദളി തേന്‍ എന്നെ അന്നൂട്ടിയില്ലേ ......... പഴുത്ത പ്ലാവില തുന്നിയ കിരീടമണിഞ്ഞു നീ , റാണിയായി എന്നെ അരികത്തിരുത്തിയില്ലേ...... തുടുത്തൊരു കവിളത്ത് നുള്ളി നോവിക്കുമ്പോള്‍ , അനുരാഗം മുളയ്ക്കാത്തോരെന് കണ്മുനകളില് വേദന പടരുന്നതറിഞ്ഞതല്ലേ......... നഷ്ടമാകുന്നു ബാല്യമേ , ഓരോ പകലെരിയുമ്പോഴും നീ കൊളുത്തി വച്ചോരോര്മ്മയെല്ലാം......
Thursday, April 2, 2009
ചിതറിയ ചിന്തകള്ക്കിടയില്ക്കിടന്നു ഞാന്‍, ഒരുവട്ടംകൂടി ഒന്നെഴുതി നോക്കി ; വടിവൊത്ത ലിപികളില്‍, അക്ഷരത്തെറ്റുകള്‍, കൊഞ്ഞനംകാട്ടി കെറുവിച്ചു നിന്നു. ചുരുണ്ടു കിടന്നു കൊണ്ടൊത്തിരി കടലാസുതുണ്ടുകള്‍, തെരുതെരെ പിന്നെയും കളിയാക്കി ചിരിച്ചു. രാവ്പലതായി ഈ കവിത ഞാനെഴുതുന്നു, ഭംഗി നോക്കുന്നു,ത്രിപ്തയാകാതെപോകുന്നു ..... കടമെടുത്തെഴുതിയ വാക്കുകളിലൊന്നും , പ്രണയം സ്ഫുരിക്കാതെ പോകുന്നു, ആദ്യ പ്രണയ ലേഖനത്തിലും, അര്‍ത്ഥശൂന്യതയുടെ ചവര്‍പ്പ് നിറയുന്നു..........................