Friday, July 31, 2009

നിന്‍റെ മിഴികളില്‍ നിന്നെന്നെ അടര്‍ത്തിയ
ഇരുളിന്‍റെ കറുത്ത വിരിക്കപ്പുറം ,
പ്രണയത്തിന്‍റെ ചുവന്ന സൂര്യന്‍
ജ്വലിക്കുന്നതറിക..........

ഗ്രഹണം നിഴല്‍ മൂടിയ വഴികളില്‍
കാലിടറുന്ന യാഥാര്‍ത്യങ്ങള്‍ക്കപ്പുറം
പുലരിയായ്‌ നിന്‍റെ മൗനതടങ്ങളില്‍
ഉദയം സ്വപ്നം കാണുന്ന സൂര്യന്‍.......


കടപ്പാട് : ആംഗലകവി ആല്‍ഫ്രഡ്‌ ടെന്നിസണ്‍ടെ 'മാര്യേജ് മോര്‍ണിംഗ് 'ലെ
ഞാനിഷ്ടപ്പെട്ട വരികളോട്......

Wednesday, June 24, 2009

ഇടവരാത്രിതന്‍ മുകില്‍ക്കുടം പൊട്ടിയൊഴുകുന്നു ,
ഈറനണിയുന്നു നീയും , നിന്‍റെ
മുഷിഞ്ഞ സ്വപ്നങ്ങളും .........
ഇരവിന്‍റെ പ്രാകൃത നിശ്ശബ്ദത നിറഞ്ഞ മിഴികളില്‍ ,
അവന്‍റെയധരം മറന്നു വച്ച്ചോരിത്തിരി മഷിയുടെ ,
കറുപ്പ് ചോര്‍ന്നൊലിക്കുന്നു .........

Friday, June 5, 2009

ഒരു മഴപ്പാട്ടിന്ടെ നനുത്ത വഴികളില്‍ ,
നനഞ്ഞ മണ്ണിന്‍റെ നേര്‍ത്ത പശ പോലെ,
ഒട്ടിപ്പിടിക്കുന്നെന്‍ ഹൃദയത്തിലേക്കു നീ.......

Wednesday, April 22, 2009

പാതി അടഞ്ഞ മിഴി മുറുകുന്നതിന്‍ മുന്‍പേ,

ചേതന ചിറകാര്‍ന്നുയര്‍ന്നു പൊങ്ങി ..........

സ്വപ്‌നങ്ങള്‍ നീരാടി മടങ്ങിയ സരസ്സില്‍ ,

അവനായ് കരുതിയോരസ്രുകണം ബാക്കിയായ് .......

Saturday, April 18, 2009

അന്നു പനയോലയില്‍, നിന്‍റെ കയ്യ് വണ്ടിയില്‍
മുറുകെപ്പിടിച്ചു ഞാന്‍ ഇരുന്നതല്ലേ ......
ഏതോ കുറുമ്പിന്‍ പ്രവേഗമായ് മാറി നീ ,

എന്നെ മറിച്ചിട്ടതോര്‍മയില്ലേ............
കണ്ണീര്‍ തുടച്ചന്നു പച്ചില നീര് നീ ,
ചോര പൊടിയും മുറിവിലോഴിച്ചതല്ലേ....
അടയ്ക്ക കുരുവിക്കൊപ്പമിരുത്തി നീ ,
കദളി തേന്‍ എന്നെ അന്നൂട്ടിയില്ലേ .........
പഴുത്ത പ്ലാവില തുന്നിയ കിരീടമണിഞ്ഞു നീ ,
റാണിയായി എന്നെ അരികത്തിരുത്തിയില്ലേ......
തുടുത്തൊരു കവിളത്ത് നുള്ളി നോവിക്കുമ്പോള്‍ ,
അനുരാഗം മുളയ്ക്കാത്തോരെന്‍ കണ്മുനകളില്‍

വേദന പടരുന്നതറിഞ്ഞതല്ലേ.........
നഷ്ടമാകുന്നു ബാല്യമേ , ഓരോ പകലെരിയുമ്പോഴും
നീ കൊളുത്തി വച്ചോരോര്‍മ്മയെല്ലാം......

Thursday, April 2, 2009

ചിതറിയ ചിന്തകള്‍ക്കിടയില്‍ക്കിടന്നു ഞാന്‍,
ഒരുവട്ടംകൂടി ഒന്നെഴുതി നോക്കി ;
വടിവൊത്ത ലിപികളില്‍, അക്ഷരത്തെറ്റുകള്‍,
കൊഞ്ഞനംകാട്ടി കെറുവിച്ചു നിന്നു.
ചുരുണ്ടു കിടന്നു കൊണ്ടൊത്തിരി കടലാസുതുണ്ടുകള്‍,
തെരുതെരെ പിന്നെയും കളിയാക്കി ചിരിച്ചു.
രാവ്പലതായി ഈ കവിത ഞാനെഴുതുന്നു,
ഭംഗി നോക്കുന്നു,ത്രിപ്തയാകാതെപോകുന്നു .....
കടമെടുത്തെഴുതിയ വാക്കുകളിലൊന്നും ,
പ്രണയം സ്ഫുരിക്കാതെ പോകുന്നു,
ആദ്യ പ്രണയ ലേഖനത്തിലും, അര്‍ത്ഥശൂന്യതയുടെ
ചവര്‍പ്പ് നിറയുന്നു..........................

Friday, March 27, 2009

അടങ്ങാത്ത പിന്‍വിളി കേട്ട പോല്‍, തിരകള്‍
പതിയെ മടങ്ങാന്‍ തുടങ്ങുന്നു......
നിദ്രയിലാണ്ടൊരു തീരത്തിന്‍, മാറില്‍
തഴുകി മറയാന്‍ തുടങ്ങുന്നു......
ഒരു ശംഖില്‍ നിറയുന്നോരിത്തിരി സ്നേഹം,
അവിടെയവശേഷിച്ചു പോകുന്നു........

Wednesday, March 18, 2009

ഇടറുന്ന ശബ്ദം വിതുമ്പുന്ന ചുണ്ടിന്‍
ഗര്‍ഭപാത്രത്തില്‍ ഒളിച്ചിരുന്നു
അടരാതെ മിഴിനീര്‍ അവനൊപ്പുമെന്നോര്‍ത്തു
കാത്തിരുന്നു ........................
പാടിതളര്‍ന്നു തെരുവിന്‍റെ ഗായിക ,
ഹൃദയസ്പന്ദന താളവുമടങ്ങി
തീരാതെപോയൊരു ആത്മാവിന്‍ ദാഹം,
ഇനിയൊരു ബലിക്കാക്ക നുകര്‍ന്നുവെങ്കില്‍.........