Wednesday, April 4, 2012

പകുതി മുറിഞ്ഞ ചുംബനങ്ങള്‍.....


പകുത്ത് തെറ്റിയ സ്വപ്‌നങ്ങള്‍......


പാടി തീരാതെ പാട്ടുകള്‍.....


പറഞ്ഞു തീര്‍ക്കാതെ പരിഭവങ്ങള്‍......


നമ്മള്‍ കമിതാക്കള്‍......





Wednesday, October 19, 2011


ഒടുവില്‍......
ഈ ഇടവഴിപ്പച്ചയില്‍...........
ഉച്ചവെയില്‍ മണക്കും......
നിഴലുകള്‍ നമ്മള്‍.......

Wednesday, September 21, 2011

രാത്രിയുടെ കറുത്ത ഭിത്തികളില്‍,
നിലാവിന്‍റെ തണുത്ത വിരല്‍സ്പര്‍ശം.....
കാത്തിരിപ്പിന്‍റെ തുറന്ന കണ്‍പോളകളില്‍,
കനലുകൊണ്ടെഴുതിയ കവിത.....
ഇരുളിലെക്കൂര്‍ന്നുവീണ
പതിഞ്ഞ ശബ്ദങ്ങള്‍ക്ക്‌ നടുവില്‍,
ആരോ പെറുക്കിവച്ച
പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍......
ഇനിയുറങ്ങാം.......

Tuesday, April 19, 2011

നിന്‍റെ കിനാവിന്‍ അസ്ഥിതറയി -
ലൊരന്തി തിരിയായ്എരിയാന്‍ മാത്രം....
പ്രണയം കൊണ്ട് പകിട കളിക്കാം ,
പകരം വയ്കാം ഒരു ജന്മം........

Tuesday, December 28, 2010

ഈ ഭ്രമണപഥത്തില്‍ നമ്മളിരുപേര്‍ ,

അകന്നും, പിന്നെ അടുത്തും ;

നിഴലുകളാല്‍ നമ്മളന്യോന്യം

മറയ്ക്കപ്പെടുമ്പോള്‍ ഗ്രഹണം .......

Sunday, November 14, 2010

വഴികള്‍ രണ്ടാണെന്‍കിലും ,

വേഗത്തിലൊഴുകാം നമുക്ക്.......

ചേരുന്ന കടലിലെങ്കിലും

ഒരേ പേരില്‍ വിളിക്കപ്പെടട്ടെ

നമ്മിലെ ഉപ്പിനെ........

Thursday, August 26, 2010

നിഴലിനെപ്പോലും വേവിച്ചു തിന്നുന്ന
ഗ്രീഷ്മം തിളയ്ക്കുകയാണുള്ളില്‍.....
അവിടെയൊരു ചുടുകാറ്റിന്‍, വശ്യ-
നിശ്വാസമായ്നീയും........