Thursday, April 2, 2009

ചിതറിയ ചിന്തകള്‍ക്കിടയില്‍ക്കിടന്നു ഞാന്‍,
ഒരുവട്ടംകൂടി ഒന്നെഴുതി നോക്കി ;
വടിവൊത്ത ലിപികളില്‍, അക്ഷരത്തെറ്റുകള്‍,
കൊഞ്ഞനംകാട്ടി കെറുവിച്ചു നിന്നു.
ചുരുണ്ടു കിടന്നു കൊണ്ടൊത്തിരി കടലാസുതുണ്ടുകള്‍,
തെരുതെരെ പിന്നെയും കളിയാക്കി ചിരിച്ചു.
രാവ്പലതായി ഈ കവിത ഞാനെഴുതുന്നു,
ഭംഗി നോക്കുന്നു,ത്രിപ്തയാകാതെപോകുന്നു .....
കടമെടുത്തെഴുതിയ വാക്കുകളിലൊന്നും ,
പ്രണയം സ്ഫുരിക്കാതെ പോകുന്നു,
ആദ്യ പ്രണയ ലേഖനത്തിലും, അര്‍ത്ഥശൂന്യതയുടെ
ചവര്‍പ്പ് നിറയുന്നു..........................

6 comments:

ശ്രീ said...

വരികള്‍ കൊള്ളാം.

ഒരു തലക്കെട്ട് കൊടുക്കുന്നത് നന്നായിരിയ്ക്കും

വരവൂരാൻ said...

കടമെടുത്തെഴുതിയ വാക്കുകളിലൊന്നും ,
പ്രണയം സ്ഫുരിക്കാതെ പോകുന്നു,
കടമെടുത്ത വാക്കുകൾ അങ്ങിനെയാണു,
പറയാതെ ഹൃദയത്തിലൊതുക്കിയ വാക്കുകൾ കൊണ്ടൊന്നു പറഞ്ഞുനോക്കു പ്രണയം സ്ഫുരിക്കാതെ പോകില്ലാ
മനോഹരമായിരിക്കുന്നു ഈ വരികളും

രഘുനാഥന്‍ said...

എന്ത് പറ്റി സാന്ദ്ര ...എനി പ്രണയ നൈരാശ്യം? കൊള്ളാം ഇനിയും എഴുതൂ..

hAnLLaLaTh said...

വരികളെല്ലാം അപൂര്‍ണ്ണമാകുമ്പോഴും
പെയ്യാതിരിക്കാന്‍ കൊതിക്കാത്ത മനസ്സുണ്ടാകണം
എഴുത്ത് താനേ വരും..
...ആശംസകള്‍..

കുമാരന്‍ said...

ഇഷ്ടപ്പെട്ടു..

sandra said...

Nandi ellavarkum....Oru nimishathe thirinju nokkalinum pariganaikkum...