ഒടുവില്‍......
ഈ ഇടവഴിപ്പച്ചയില്‍...........
ഉച്ചവെയില്‍ മണക്കും......
നിഴലുകള്‍ നമ്മള്‍.......
രാത്രിയുടെ കറുത്ത ഭിത്തികളില്‍,
നിലാവിന്‍റെ തണുത്ത വിരല്‍സ്പര്‍ശം.....
കാത്തിരിപ്പിന്‍റെ തുറന്ന കണ്‍പോളകളില്‍,
കനലുകൊണ്ടെഴുതിയ കവിത.....
ഇരുളിലെക്കൂര്‍ന്നുവീണ
പതിഞ്ഞ ശബ്ദങ്ങള്‍ക്ക് നടുവില്‍,
ആരോ പെറുക്കിവച്ച
പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍......
ഇനിയുറങ്ങാം.......
നിന്‍റെ കിനാവിന്‍ അസ്ഥിതറയി -ലൊരന്തി തിരിയായ്എരിയാന്‍ മാത്രം....പ്രണയം കൊണ്ട് പകിട കളിക്കാം ,പകരം വയ്കാം ഒരു ജന്മം........