Wednesday, September 21, 2011

രാത്രിയുടെ കറുത്ത ഭിത്തികളില്‍,
നിലാവിന്‍റെ തണുത്ത വിരല്‍സ്പര്‍ശം.....
കാത്തിരിപ്പിന്‍റെ തുറന്ന കണ്‍പോളകളില്‍,
കനലുകൊണ്ടെഴുതിയ കവിത.....
ഇരുളിലെക്കൂര്‍ന്നുവീണ
പതിഞ്ഞ ശബ്ദങ്ങള്‍ക്ക്‌ നടുവില്‍,
ആരോ പെറുക്കിവച്ച
പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍......
ഇനിയുറങ്ങാം.......

11 comments:

അനീഷ്‌ പുതുവലില്‍ said...

വരികള്‍ നന്നായിരിക്കുന്നു ,,നല്ല കവിത
ഒരു കാര്യം ചോദിക്കട്ടെ
"പൂര്‍ണ്ണവിരാമ ചിഹ്നങ്ങള്‍"......ഇവിടെ ഈ "ചിഹ്നങ്ങള്‍" മാറ്റി "പൂര്‍ണ്ണവിരാമങ്ങള്‍."

Dintz... said...

nannayirikkunnu.....

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

നല്ല ഭാഷ ചാതുര്യമുണ്ട്..

പിന്നെ അനീഷ്‌ പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട് ..
പൂര്‍ണവിരാമങ്ങള്‍ എന്ന് പോരെ

sandra said...

ഇവിടെ 'ചിഹ്നങ്ങള്‍' specify ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നു......
അത് ശരിയാണോ എന്നെനിക്കറിയില്ല.........
anyway thanks for consideration and suggestion....

കോണത്താന്‍... said...

sthaayiyaaya vishaadam oro kavithayhilum...
nirarthamaaya kaathirippinte thenghal oro variyikalilum...
padhanghalude theranjeduppil polum (karupp,thanupp,irul,grahanam..)oru cinic maranjirikkunnundo..
mattoraal

sandra said...

ശരിയാണ്...........
പ്രതീക്ഷകള്‍ അസ്തമിക്കുന്നു എന്ന തോന്നലില്‍ നിന്നാണ് വരികള്‍ അധികവും പിറക്കുന്നത്........
ഒരുപാടു നന്ദി......എന്‍റെ വരികളിലെക്കും വാക്കുകളിലേക്കും ആഴത്തില്‍ എത്തിചേര്‍ന്നതിനു......

srsajith said...
This comment has been removed by the author.
Thommy said...

small is beautiful

jayarajmurukkumpuzha said...

aashamsakal..............

വാല്‍മീകന്‍ said...

കാത്തിരിപ്പിന്‍റെ തുറന്ന കണ്‍പോളകളില്‍,
കനലുകൊണ്ടെഴുതിയ കവിത


നന്നായിരിക്കുന്നു...






















games, utorrent

sandra said...

Nandi suhruthe....nandi jayaraj....