അന്നു പനയോലയില്‍, നിന്‍റെ കയ്യ് വണ്ടിയില്‍
മുറുകെപ്പിടിച്ചു ഞാന്‍ ഇരുന്നതല്ലേ ......
ഏതോ കുറുമ്പിന്‍ പ്രവേഗമായ് മാറി നീ ,
എന്നെ മറിച്ചിട്ടതോര്‍മയില്ലേ............
കണ്ണീര്‍ തുടച്ചന്നു പച്ചില നീര് നീ ,
ചോര പൊടിയും മുറിവിലോഴിച്ചതല്ലേ....
അടയ്ക്ക കുരുവിക്കൊപ്പമിരുത്തി നീ ,
കദളി തേന്‍ എന്നെ അന്നൂട്ടിയില്ലേ .........
പഴുത്ത പ്ലാവില തുന്നിയ കിരീടമണിഞ്ഞു നീ ,
റാണിയായി എന്നെ അരികത്തിരുത്തിയില്ലേ......
തുടുത്തൊരു കവിളത്ത് നുള്ളി നോവിക്കുമ്പോള്‍ ,
അനുരാഗം മുളയ്ക്കാത്തോരെന്‍ കണ്മുനകളില്‍
വേദന പടരുന്നതറിഞ്ഞതല്ലേ.........
നഷ്ടമാകുന്നു ബാല്യമേ , ഓരോ പകലെരിയുമ്പോഴും
നീ കൊളുത്തി വച്ചോരോര്‍മ്മയെല്ലാം......
2 comments:
നഷ്ടസ്മൃതികളുടെ സുഖവും ദുഖവും നിറഞ്ഞു നില്ക്കുന്നു........മനോഹരം .
Lalitha sundaram... Ashamsakal...!!!
Post a Comment