Tuesday, December 28, 2010

ഈ ഭ്രമണപഥത്തില്‍ നമ്മളിരുപേര്‍ ,

അകന്നും, പിന്നെ അടുത്തും ;

നിഴലുകളാല്‍ നമ്മളന്യോന്യം

മറയ്ക്കപ്പെടുമ്പോള്‍ ഗ്രഹണം .......

Sunday, November 14, 2010

വഴികള്‍ രണ്ടാണെന്‍കിലും ,

വേഗത്തിലൊഴുകാം നമുക്ക്.......

ചേരുന്ന കടലിലെങ്കിലും

ഒരേ പേരില്‍ വിളിക്കപ്പെടട്ടെ

നമ്മിലെ ഉപ്പിനെ........

Thursday, August 26, 2010

നിഴലിനെപ്പോലും വേവിച്ചു തിന്നുന്ന
ഗ്രീഷ്മം തിളയ്ക്കുകയാണുള്ളില്‍.....
അവിടെയൊരു ചുടുകാറ്റിന്‍, വശ്യ-
നിശ്വാസമായ്നീയും........

Thursday, March 4, 2010

ഓര്‍മ്മതന്‍ അരയാലിന്‍ കൊമ്പത്ത്

ഒരുച്ചഭാഷിണി മുഴങ്ങുമ്പോള്‍

വീടുമൊരുത്സവക്കാലം

വിരുന്നു വന്നെത്തിയ പോലെ ......

Friday, July 31, 2009

നിന്‍റെ മിഴികളില്‍ നിന്നെന്നെ അടര്‍ത്തിയ
ഇരുളിന്‍റെ കറുത്ത വിരിക്കപ്പുറം ,
പ്രണയത്തിന്‍റെ ചുവന്ന സൂര്യന്‍
ജ്വലിക്കുന്നതറിക..........

ഗ്രഹണം നിഴല്‍ മൂടിയ വഴികളില്‍
കാലിടറുന്ന യാഥാര്‍ത്യങ്ങള്‍ക്കപ്പുറം
പുലരിയായ്‌ നിന്‍റെ മൗനതടങ്ങളില്‍
ഉദയം സ്വപ്നം കാണുന്ന സൂര്യന്‍.......


കടപ്പാട് : ആംഗലകവി ആല്‍ഫ്രഡ്‌ ടെന്നിസണ്‍ടെ 'മാര്യേജ് മോര്‍ണിംഗ് 'ലെ
ഞാനിഷ്ടപ്പെട്ട വരികളോട്......

Wednesday, June 24, 2009

ഇടവരാത്രിതന്‍ മുകില്‍ക്കുടം പൊട്ടിയൊഴുകുന്നു ,
ഈറനണിയുന്നു നീയും , നിന്‍റെ
മുഷിഞ്ഞ സ്വപ്നങ്ങളും .........
ഇരവിന്‍റെ പ്രാകൃത നിശ്ശബ്ദത നിറഞ്ഞ മിഴികളില്‍ ,
അവന്‍റെയധരം മറന്നു വച്ച്ചോരിത്തിരി മഷിയുടെ ,
കറുപ്പ് ചോര്‍ന്നൊലിക്കുന്നു .........

Friday, June 5, 2009

ഒരു മഴപ്പാട്ടിന്ടെ നനുത്ത വഴികളില്‍ ,
നനഞ്ഞ മണ്ണിന്‍റെ നേര്‍ത്ത പശ പോലെ,
ഒട്ടിപ്പിടിക്കുന്നെന്‍ ഹൃദയത്തിലേക്കു നീ.......