Thursday, March 4, 2010

ഓര്‍മ്മതന്‍ അരയാലിന്‍ കൊമ്പത്ത്

ഒരുച്ചഭാഷിണി മുഴങ്ങുമ്പോള്‍

വീടുമൊരുത്സവക്കാലം

വിരുന്നു വന്നെത്തിയ പോലെ ......

Friday, July 31, 2009

നിന്‍റെ മിഴികളില്‍ നിന്നെന്നെ അടര്‍ത്തിയ
ഇരുളിന്‍റെ കറുത്ത വിരിക്കപ്പുറം ,
പ്രണയത്തിന്‍റെ ചുവന്ന സൂര്യന്‍
ജ്വലിക്കുന്നതറിക..........

ഗ്രഹണം നിഴല്‍ മൂടിയ വഴികളില്‍
കാലിടറുന്ന യാഥാര്‍ത്യങ്ങള്‍ക്കപ്പുറം
പുലരിയായ്‌ നിന്‍റെ മൗനതടങ്ങളില്‍
ഉദയം സ്വപ്നം കാണുന്ന സൂര്യന്‍.......


കടപ്പാട് : ആംഗലകവി ആല്‍ഫ്രഡ്‌ ടെന്നിസണ്‍ടെ 'മാര്യേജ് മോര്‍ണിംഗ് 'ലെ
ഞാനിഷ്ടപ്പെട്ട വരികളോട്......

Wednesday, June 24, 2009

ഇടവരാത്രിതന്‍ മുകില്‍ക്കുടം പൊട്ടിയൊഴുകുന്നു ,
ഈറനണിയുന്നു നീയും , നിന്‍റെ
മുഷിഞ്ഞ സ്വപ്നങ്ങളും .........
ഇരവിന്‍റെ പ്രാകൃത നിശ്ശബ്ദത നിറഞ്ഞ മിഴികളില്‍ ,
അവന്‍റെയധരം മറന്നു വച്ച്ചോരിത്തിരി മഷിയുടെ ,
കറുപ്പ് ചോര്‍ന്നൊലിക്കുന്നു .........

Friday, June 5, 2009

ഒരു മഴപ്പാട്ടിന്ടെ നനുത്ത വഴികളില്‍ ,
നനഞ്ഞ മണ്ണിന്‍റെ നേര്‍ത്ത പശ പോലെ,
ഒട്ടിപ്പിടിക്കുന്നെന്‍ ഹൃദയത്തിലേക്കു നീ.......

Wednesday, April 22, 2009

പാതി അടഞ്ഞ മിഴി മുറുകുന്നതിന്‍ മുന്‍പേ,

ചേതന ചിറകാര്‍ന്നുയര്‍ന്നു പൊങ്ങി ..........

സ്വപ്‌നങ്ങള്‍ നീരാടി മടങ്ങിയ സരസ്സില്‍ ,

അവനായ് കരുതിയോരസ്രുകണം ബാക്കിയായ് .......

Saturday, April 18, 2009

അന്നു പനയോലയില്‍, നിന്‍റെ കയ്യ് വണ്ടിയില്‍
മുറുകെപ്പിടിച്ചു ഞാന്‍ ഇരുന്നതല്ലേ ......
ഏതോ കുറുമ്പിന്‍ പ്രവേഗമായ് മാറി നീ ,

എന്നെ മറിച്ചിട്ടതോര്‍മയില്ലേ............
കണ്ണീര്‍ തുടച്ചന്നു പച്ചില നീര് നീ ,
ചോര പൊടിയും മുറിവിലോഴിച്ചതല്ലേ....
അടയ്ക്ക കുരുവിക്കൊപ്പമിരുത്തി നീ ,
കദളി തേന്‍ എന്നെ അന്നൂട്ടിയില്ലേ .........
പഴുത്ത പ്ലാവില തുന്നിയ കിരീടമണിഞ്ഞു നീ ,
റാണിയായി എന്നെ അരികത്തിരുത്തിയില്ലേ......
തുടുത്തൊരു കവിളത്ത് നുള്ളി നോവിക്കുമ്പോള്‍ ,
അനുരാഗം മുളയ്ക്കാത്തോരെന്‍ കണ്മുനകളില്‍

വേദന പടരുന്നതറിഞ്ഞതല്ലേ.........
നഷ്ടമാകുന്നു ബാല്യമേ , ഓരോ പകലെരിയുമ്പോഴും
നീ കൊളുത്തി വച്ചോരോര്‍മ്മയെല്ലാം......

Thursday, April 2, 2009

ചിതറിയ ചിന്തകള്‍ക്കിടയില്‍ക്കിടന്നു ഞാന്‍,
ഒരുവട്ടംകൂടി ഒന്നെഴുതി നോക്കി ;
വടിവൊത്ത ലിപികളില്‍, അക്ഷരത്തെറ്റുകള്‍,
കൊഞ്ഞനംകാട്ടി കെറുവിച്ചു നിന്നു.
ചുരുണ്ടു കിടന്നു കൊണ്ടൊത്തിരി കടലാസുതുണ്ടുകള്‍,
തെരുതെരെ പിന്നെയും കളിയാക്കി ചിരിച്ചു.
രാവ്പലതായി ഈ കവിത ഞാനെഴുതുന്നു,
ഭംഗി നോക്കുന്നു,ത്രിപ്തയാകാതെപോകുന്നു .....
കടമെടുത്തെഴുതിയ വാക്കുകളിലൊന്നും ,
പ്രണയം സ്ഫുരിക്കാതെ പോകുന്നു,
ആദ്യ പ്രണയ ലേഖനത്തിലും, അര്‍ത്ഥശൂന്യതയുടെ
ചവര്‍പ്പ് നിറയുന്നു..........................