വഴികള് രണ്ടാണെന്കിലും ,
വേഗത്തിലൊഴുകാം നമുക്ക്.......
ചേരുന്ന കടലിലെങ്കിലും
ഒരേ പേരില് വിളിക്കപ്പെടട്ടെ
നമ്മിലെ ഉപ്പിനെ........
ഓര്മ്മതന് അരയാലിന് കൊമ്പത്ത്
ഒരുച്ചഭാഷിണി മുഴങ്ങുമ്പോള്
വീടുമൊരുത്സവക്കാലം
വിരുന്നു വന്നെത്തിയ പോലെ ......
പാതി അടഞ്ഞ മിഴി മുറുകുന്നതിന് മുന്പേ,
ചേതന ചിറകാര്ന്നുയര്ന്നു പൊങ്ങി ..........
സ്വപ്നങ്ങള് നീരാടി മടങ്ങിയ സരസ്സില് ,
അവനായ് കരുതിയോരസ്രുകണം ബാക്കിയായ് .......